ernakulam local

പോലിസ് നരനായാട്ടിനെതിരേ ഹര്‍ത്താലിന് എസ് ഡിപിഐ, പോപുലര്‍ഫ്രണ്ട് പിന്തുണ



കൊച്ചി: ഡോ. ഹാദിയ കേസിലെ തെറ്റായ ഹൈക്കോടതി വിധിക്കെതിരേ സമാധാനപരമായി നടന്ന ഹൈക്കോടതി മാര്‍ച്ചിനെതിരേ പോലിസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.വിശുദ്ധ റമദാന്‍ നോമ്പനുഷ്ഠിച്ച് സമാധാനപരമായി മാര്‍ച്ചില്‍ പങ്കെടുത്തവരെയാണ് ഗ്രനേഡും ലാത്തിച്ചാര്‍ജും ജലപീരങ്കിയുമായി പോലിസ് നേരിട്ടത്. യാതൊരു പ്രകോപനവുമില്ലാതെ പോലിസ് നടത്തിയ അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഇരുപത്തഞ്ചോളംപേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും വിവാഹം കഴിക്കാനും ഭരണഘടന നല്‍കുന്ന അവകാശം ഉപയോഗപ്പെടുത്തിയ ഡോ. ഹാദിയയുടെ വിവാഹം റദ്ദു ചെയ്യുകയും വീട്ടുതടങ്കലില്‍ അടയ്ക്കുകയും ചെയ്ത ഹൈക്കോടതിയുടെ വിചിത്രവിധിയില്‍ പ്രതിഷേധിച്ചാണ് മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഹൈക്കോടതി മാര്‍ച്ചിന് എസ്ഡിപിഐ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. പൗരന് നീതി ലഭിക്കാന്‍ അവസാനത്തെ അത്താണിയായ കോടതികള്‍ മതേതര നിലപാടില്‍ നിന്ന് വ്യതിചലിച്ചാല്‍ തിരുത്തേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്. ഇന്ന് നടക്കുന്ന ഹര്‍ത്താലിന് എല്ലാ ജനാധിപത്യ മതേതരവിശ്വാസികളും പിന്‍തുണ നല്‍കണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it