പോലിസ് ഡ്രൈവര്‍ക്ക് മര്‍ദനം; കേസ് അട്ടിമറിക്കാന്‍ നീക്കം

തിരുവനന്തപുരം: പോലിസ് ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപി സുദേശ്കുമാറിന്റെ മകള്‍ മര്‍ദിച്ച കേസ് അട്ടിമറിക്കാനുള്ള നീക്കം അണിയറയില്‍ സജീവം. മര്‍ദനം സ്ഥിരീകരിക്കാന്‍ പോന്ന സാഹചര്യ തെളിവുകള്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്് സംഘത്തിനു ലഭിച്ചിരുന്നു. യുവതിക്കെതിരേ ചുമത്തിയ വകുപ്പുകളെല്ലാം നിലനില്‍ക്കുമെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെടുകയും ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ ജാമ്യമില്ലാ കുറ്റമാണ്്.
എന്നാല്‍, സംഭവം നടന്ന രണ്ടാഴ്ച പിന്നിട്ടിട്ടും യുവതിയുടെ അറസ്റ്റ് അന്വേഷണസംഘം നീട്ടിക്കൊണ്ടുപോവുകയാണ്. യുവതിക്കെതിരേ ചുമത്തിയിരിക്കുന്ന വകുപ്പുകളില്‍ പരമാവധി മൂന്നരവര്‍ഷം മാത്രമേ ശിക്ഷ ലഭിക്കൂ. ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകള്‍ ചുമത്തുമ്പോള്‍ കുറ്റാരോപിതരായ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതില്‍ ജാഗ്രതപാലിക്കണമെന്ന കോടതിവിധികളാണ് അന്വേഷണസംഘം എഡിജിപിയുടെ മകളെ രക്ഷിക്കാനായി ഉപയോഗിക്കുന്നത്. കൂടാതെ ഗവാസ്‌കര്‍ നല്‍കിയ ഹരജി 4ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസില്‍ ഇതുവരെയുള്ള കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളിച്ച സ്ഥിതിവിവര റിപോര്‍ട്ട് അന്വേഷണസംഘം അന്നു നല്‍കും. കോടതി നിലപാടുകൂടി അറിഞ്ഞശേഷം തുടര്‍നടപടികള്‍ മതിയെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച നിര്‍ദേശം.
അതിനിടെ ഗവാസ്‌കര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു കാണാനെത്തിയതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അന്വേഷണം നീളുന്നതിലുള്ള ആശങ്ക അറിയിച്ചു. മുഖ്യമന്ത്രി എല്ലാ പിന്തുണയും നല്‍കിയെന്നും ഗവാസ്‌കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it