പോലിസ് ചോദ്യംചെയ്ത കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു

ആലത്തൂര്‍: അയല്‍വാസിയുടെ സ്വര്‍ണമാല കാണാതായതിന്റെ പേരില്‍ പോലിസ് ചോദ്യം ചെയ്ത മൂന്നംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛനും അമ്മയും അപകടനില തരണം ചെയ്‌തെങ്കിലും ഇവരുടെ 10 വയസ്സുള്ള മകന്‍ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ആലത്തൂരിനു സമീപം വാനൂരിലെ കുടുംബം ഞായറാഴ്ച വൈകീട്ടാണ് ആത്മഹത്യ—ക്ക് ശ്രമിച്ചത്.
20 ദിവസം മുമ്പ് മൂന്നു വയസ്സുകാരന്റെ സ്വര്‍ണമാല കാണാതായിരുന്നു. അടുത്ത വീട്ടില്‍ കളിക്കാന്‍ പോയ കുട്ടി തിരിച്ചെത്തുമ്പോള്‍ മാല ഉണ്ടായിരുന്നില്ല. ആത്മഹത്യ—ക്കു ശ്രമിച്ച കുടുംബത്തിലെ വീട്ടമ്മ മാല ഊരിയെടുത്തതായി കുട്ടി പറഞ്ഞെന്നാണു മൂന്നു വയസ്സുകാരന്റെ മാതാപിതാക്കളുടെ പരാതി.
മാല നഷ്ടപ്പെട്ടവര്‍ അടുത്ത ദിവസം ആലത്തൂര്‍ പോലിസിന് പരാതി നല്‍കി. പോലിസ് ആരോപണവിധേയയായ വീട്ടമ്മയെ ചോദ്യംചെയ്ത് വിട്ടയച്ചു. പിന്നീട് ഇവരെയും ഭര്‍ത്താവിനെയും പരാതിക്കാരെയും വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇതിനിടെ കളവു പോയ മാല, സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വച്ചതായി കണ്ടെത്തി. നഷ്ടപ്പെട്ട മാല ആരോപണ വിധേയയായ വീട്ടമ്മ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയപ്പെടുത്തിയതിനു തെളിവുണ്ടെന്നു പറഞ്ഞു മാല നഷ്ടപ്പെട്ടവര്‍ രംഗത്തെത്തി. ഇതിനിടെ വീട്ടമ്മ കൈഞരമ്പ് മുറിച്ച് ആത്മഹത്യ—ക്കു ശ്രമിച്ചെങ്കിലും അന്ന് രക്ഷപ്പെട്ടു. പിന്നീട് ഞായറാഴ്ചയാണു വിഷം കഴിച്ച് ആത്മഹത്യ—ക്ക് ശ്രമിച്ചത്.
Next Story

RELATED STORIES

Share it