kannur local

പോലിസ് ക്വാര്‍ട്ടേഴ്‌സിന് നേരെബോംബേറ്; അന്വേഷണം പ്രത്യേകസംഘം ഏറ്റെടുത്തു

പയ്യന്നൂര്‍: പോലിസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സിന് നേരെ ബോംബെറിഞ്ഞ കേസിന്റെ അന്വേഷണം ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേകസംഘം ഏറ്റെടുത്തു. ഇന്നലെ രാവിലെ പയ്യന്നൂരിലെത്തിയ പത്തംഗ സംഘം സിഐ പി കെ മണി, എസ്‌ഐ കെ ജി വിപിന്‍കുമാര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. രണ്ട് ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തിലായിരിക്കും പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനം.
കേസന്വേഷണത്തിനാവശ്യമായ എല്ലാ സഹായങ്ങളും സേനയും ആഭ്യന്തര വകുപ്പില്‍ നിന്നു ലഭ്യമായിട്ടുണ്ട്. ഇക്കഴിഞ്ഞ 16നു പുലര്‍ച്ചെയാണ് സിഐ പി കെ മണിയുടെയും എസ്‌ഐ വിപിന്‍കുമാറിന്റെയും ക്വാര്‍ട്ടേഴ്‌സിന് നേരെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്. സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് അറിയിച്ച് 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എസ്‌ഐ കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാപ്പ നിയമത്തില്‍പെടുത്തി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പോലിസ് ക്വാര്‍ട്ടേഴ്‌സിനു നേരെ ബോംബേറുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് പ്രതികളെ ഉടന്‍ പിടികൂടാന്‍ ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബോംബേറ് നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാവാത്തത് സേനയ്ക്കുള്ളില്‍ ത്‌ന്നെ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it