പോലിസ് ക്ലിയറന്‍സ്: ഉചിതമായ മാറ്റം വരുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടി പോവുന്നവര്‍ക്ക് യുഎഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകന്‍ ഉള്‍പ്പെട്ടിരുന്നതും എന്നാല്‍, കോടതി തീര്‍പ്പുകല്‍പ്പിച്ചതുമായ കേസുകള്‍ കൂടി പരാമര്‍ശിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
ഇതുമൂലം അര്‍ഹരായ പലര്‍ക്കും തൊഴിലവസരം നഷ്ടമാവുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയില്‍ നിയമവശം കൂടി പരിശോധിച്ച് ഉചിതമായ മാറ്റം വരുത്താന്‍ സംസ്ഥാന പോലിസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  മുന്‍കാലങ്ങളിലെ അതേ മാതൃകയില്‍ തന്നെയാണ് ഇപ്പോഴും പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇത് അപേക്ഷകര്‍ ആവശ്യപ്പെടുന്ന നിശ്ചിത കാലയളവ് രേഖപ്പെടുത്തിയാണു നല്‍കിവരുന്നതെന്നും  മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it