wayanad local

പോലിസ് കോടതിയലക്ഷ്യം നടത്തുന്നതായി പരാതി

കല്‍പ്പറ്റ: അമ്പലവയല്‍ അമ്പുകുത്തി സ്വദേശി ഭഗീരഥന്‍പിള്ളയ്‌ക്കെതിരേ വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും പോലിസ് നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. അമ്പലവയല്‍ തെക്കേപീടിയേക്കല്‍ ടി പി കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഷാഹുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. അമ്പലവയല്‍ വില്ലേജ് ഓഫിസിന് സമീപത്തുള്ള ഭൂമി 30 വര്‍ഷത്തോളം കുഞ്ഞുമുഹമ്മദ് കൈവശംവച്ച് ആക്രിക്കച്ചവടം നടത്തിവരുകയായിരുന്നെന്നു ഷാഹുല്‍ ഹമീദ് പറഞ്ഞു.
പിന്നീട് ഭഗീരഥന്‍ ഭരണസ്വാധീനം ഉപയോഗിച്ച് ഇവിടെ നിന്ന് കുഞ്ഞിമുഹമ്മദിനെ ഒഴിപ്പിച്ച് വിമുക്ത ഭടന്‍ എന്ന രീതിയില്‍ സ്ഥലത്തിന് പട്ടയം വാങ്ങിയെടുത്തു. ഇതിനെതിരേ വിജിലന്‍സ് കോടതിയില്‍ കുഞ്ഞിമുഹമ്മദ് പരാതി നല്‍കി. ഈ കേസില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഭഗീരഥന്‍പിള്ളയ്‌ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍, ഇതുവരെ പോലിസ് കേസെടുത്തിട്ടില്ല. കഴിഞ്ഞ മാസം അമ്പലവയല്‍ പോലിസ് സ്‌റ്റേഷനില്‍ വിവരാവകാശ നിയമം പ്രകാരം നല്‍കിയ ചോദ്യത്തിന് ഭഗീരഥന്‍പിള്ളയ്‌ക്കെതിരേ ഈ സ്‌റ്റേഷനില്‍ കേസെടുത്തിട്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്നു ഷാഹുല്‍ ഹമീദ് പറഞ്ഞു.
Next Story

RELATED STORIES

Share it