പോലിസ് കസ്റ്റഡിയില്‍ വിട്ടു
BY fousiya sidheek1 Nov 2017 2:49 AM GMT
fousiya sidheek1 Nov 2017 2:49 AM GMT
കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ണൂരില്‍ പോലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന അഞ്ചു പേരെയും കൂടുതല്‍ ചോദ്യംചെയ്യാനായി പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. പ്രത്യേകാന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരം തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 15 ദിവസത്തേക്കാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. തലശ്ശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു കെ ഹംസ (57), തലശ്ശേരി കോര്‍ട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാന് (42), മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിദ്ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ വി അബ്ദുര്‍റസാഖ് (34), മുണ്ടേരി പടന്നോട്ട് മെട്ടയിലെ എം വി റാഷിദ്(24) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. അതേസമയം, അറസ്റ്റിലായവരുമായി ബന്ധമുള്ള നാലുപേരെ കൂടി ചോദ്യംചെയ്യാനായി പോലിസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം പോലിസ് നിഷേധിച്ചു
Next Story
RELATED STORIES
ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT