kannur local

പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട യുവാവ് റിമാന്‍ഡില്‍

കണ്ണൂര്‍: കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടതിനു ശേഷം പോലിസ് പിടികൂടിയ  പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച രാത്രി രക്ഷപ്പെട്ട തലശ്ശേരി ചിറക്കരയിലെ എ പി സഹീറിനെ (36)യാണ് കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ കോഴിക്കോട് പാളയത്തെ ലോഡ്ജില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ എസ്പിയുടെ ഷാഡോ പോലിസായിരുന്നു ഇയാളെ നേരത്തെ കസ്റ്റഡിയിലെടുത്ത് ടൗണ്‍ സ്‌റ്റേഷനില്‍ എത്തിച്ചിരുന്നത്. എന്നാല്‍, രാത്രി പോലിസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സിഐ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം അയല്‍ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി കാസര്‍കോട്ടെ കാലിക്കടവില്‍ ഉണ്ടെന്നായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീട് തലശ്ശേരിയിലും കോഴിക്കോട്ടും എത്തിയതായി കണ്ടെത്തി. ഇതിനിടെ എഗ്്മൂര്‍ എക്‌സ്പ്രസിന്റെ ലഗേജ് റൂമില്‍ ഒരാള്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കി. എന്നാല്‍ ഇതു പ്രതിയല്ലെന്ന് ബോധ്യപ്പെട്ടതോടെ പാളയത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനു കീഴില്‍ ഉള്ളതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ നേതൃത്വത്തിലുള്ള സംഘം  കസബ പോലിസുമായി ബന്ധപ്പെട്ട് പാളയത്തെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അതേസമയം ചൊവ്വാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി താമരശേരി സ്വദേശി ആലമ്പാടി ഷിഹാബിനെ (22) ഇനിയും കണ്ടെത്താനായിട്ടില്ല.
Next Story

RELATED STORIES

Share it