kannur local

പോലിസ് എസ്എഫ്‌ഐയുടെ ദല്ലാള്‍ പണിയെടുക്കുന്നു: കെ സുരേന്ദ്രന്‍



തലശ്ശേരി: ധര്‍മടത്തെ പോലിസ് അക്രമകാരികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ദല്ലാള്‍ പണിയാണെടുക്കുന്നതെന്ന് ഐഎന്‍ടിയുസി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള പാലയാട് ലീഗല്‍ സ്റ്റഡി സെന്ററിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ വിദ്യാര്‍ഥി സംരക്ഷണ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ല.കോപ്പിയടിയന്‍മാരും അക്രമകാരികളുമായി എസ്എഫ്‌ഐ അധ:പതിച്ചു. കെഎസ്‌യുക്കാരെ മാത്രമല്ല എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ആദര്‍ശിനെ കാംപസില്‍ പരീക്ഷയെഴുതാന്‍ വന്നപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. കാംപസിലെ അക്രമങ്ങള്‍ക്ക് ചില അധ്യാപകരും വകുപ്പ് മേധാവികളും കൂട്ടുനില്‍ക്കുകയാണ്. സ്വന്തം മണ്ഡലത്തിനായതിനാല്‍ മുഖ്യമന്ത്രിക്കും ഇത് ഞാണക്കേടാണ്.കെഎസ്‌യു പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കും പഠിക്കണം. അതിനു കോണ്‍ഗ്രസ് സംരക്ഷണം നല്‍കും. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ അടുത്ത മാര്‍ച്ച് പോലിസ് സ്റ്റേഷനിലേക്കായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. മമ്പറം ദിവാകരന്‍, ചന്ദ്രന്‍ തില്ലങ്കേരി, മാര്‍ട്ടിന്‍ ജോര്‍ജ്, ജോഷി കണ്ടത്തില്‍, വി രാധാകൃഷ്ണന്‍, കെ സി മുഹമ്മദ് ഫൈസല്‍, രജനി രാമാനന്ദ്, മുഹമ്മദ് ഷമ്മാസ് സംസാരിച്ചു. ചിറക്കുനിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് കാംപസ് കവാടത്തില്‍ പോലിസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.
Next Story

RELATED STORIES

Share it