Flash News

പോലിസ് ഉദ്യോഗസ്ഥന്റെ വധം: രാഷ്ട്രീയ പാര്‍ട്ടികള്‍ അപലപിച്ചു



ശ്രീനഗര്‍: കശ്മീരില്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് മുഹമ്മദ് അയ്യൂബ് പണ്ഡിറ്റ് ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തെ മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വര്‍ക്കിങ് പ്രസിഡന്റുമായ ഉമര്‍ അബ്ദുല്ല അപലപിച്ചു. മൃഗീയതയുടെ മൂര്‍ത്ത രൂപമാണിത്. രക്തസാക്ഷികളെ പിന്തുണയ്ക്കുന്നതിനായി പോലിസ് ക്ഷേമനിധിയിലേക്ക് പാര്‍ട്ടി പത്തുലക്ഷം രൂപ നല്‍കും. തന്റെ ഒരുമാസത്തെ എംഎല്‍എ ശമ്പളവും നല്‍കും-അദ്ദേഹം പറഞ്ഞു.കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കണമെന്നും ഉമര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ സിപിഎം എംഎല്‍എ എം വൈ തരിഗാമിയും ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ കശ്മീര്‍ ജനതയുടെ താല്‍പര്യങ്ങളെ സഹായിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ കൊലപാതകത്തെ ഭീതിദം എന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഈ സംഭവം കശ്മീരിലെ ഹീനമായൊരു സംഭവമായി രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പ്രതികരിച്ചു. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിയും കൊലപാതകത്തെ അപലപിച്ചു.
Next Story

RELATED STORIES

Share it