Flash News

പോലിസ് ഉദ്യോഗസ്ഥന്റെ ധീരതാ മെഡല്‍ പിന്‍വലിച്ചു



ന്യൂഡല്‍ഹി: 1997ല്‍ പഞ്ചാബ് പോലിസ് ഉദ്യോഗസ്ഥനു നല്‍കിയ ധീരതാ അവാര്‍ഡ് രാഷ്ട്രപതി പിന്‍വലിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ഗുര്‍മീത് സിങിന്റെ മെഡലാണ് തിരിച്ചുവാങ്ങിയത്. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണു രാഷ്ട്രപതി ഈ അപൂര്‍വ നടപടി സ്വീകരിച്ചത്. പഞ്ചാബ് സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരമാണ് സിങിന് ധീരതയ്ക്കുള്ള മെഡല്‍ നല്‍കിയത്. 2001ല്‍ സിങിനെതിരേ കൊലപാതകക്കുറ്റത്തിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 2006ല്‍ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പോലിസ് സേനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സിങിനെ ശിക്ഷിച്ച കാര്യം 2015ലാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് സിങിന്റെ മെഡല്‍ തിരിച്ചുവാങ്ങാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു. ജൂണ്‍ ഏഴിനാണ് ധീരതാ അവാര്‍ഡ് തിരിച്ചുവാങ്ങാന്‍ രാഷ്ട്രപതി ഉത്തരവിറക്കിയത്.
Next Story

RELATED STORIES

Share it