Flash News

പോലിസ് ഇന്റേണല്‍ വിജിലന്‍സ് സംവിധാനം പുനസ്ഥാപിച്ചു



തിരുവനന്തപുരം: സംസ്ഥാന പോലിസിലെ ഇന്റേണല്‍ വിജിലന്‍സ് സംവിധാനം പുനസ്ഥാപിച്ചു. പുതിയ സംവിധാനത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഡിജിപി ടി പി സെന്‍കുമാര്‍ ഉത്തരവിട്ടു. എഡിജിപി നിഥിന്‍ അഗര്‍വാളിനെ ചീഫ് വിജിലന്‍സ് ഓഫിസറായി നിയമിച്ചു. പോലിസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം, കൈക്കൂലി, അഴിമതി എന്നിവ അന്വേഷിക്കുന്നതിനുള്ള ആഭ്യന്തര വിജിലന്‍സ് സംവിധാനമാണിത്. 2009ല്‍ സെന്‍കുമാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച വിജിലന്‍സ് സെല്ല് പിന്നീട് നിഷ്‌ക്രിയമായി മാറിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും സംവിധാനം പുനസ്ഥാപിച്ചില്ല. ആഭ്യന്തര വിജിലന്‍സ് സംവിധാനം കാര്യക്ഷമമാക്കുന്നതിലൂടെ പോലിസ് സേനയിലെ ദുഷ്പ്രവണതകള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it