Idukki local

പോലിസ് അലംഭാവത്തിനെതിരേ ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച്‌

തൊടുപുഴ: വീട്ടിനുള്ളില്‍ അ തിക്രമിച്ചു കയറി ബ്ലോക്ക് പഞ്ചായത്തംഗത്തെ വധിക്കാന്‍ ശ്രമിക്കുകയും ഭാര്യയേയും മക്കളേയും ആക്രമിക്കുകയും ചെയ്ത പ്രതികളെ പിടികൂടാത്ത തൊടുപുഴ പോലിസിന് അനങ്ങാപ്പാറ നയമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് എം.എല്‍.എ. പറഞ്ഞു.
ഒന്നുകില്‍ നിഷ്‌ക്രിയമാകുക അല്ലെങ്കില്‍ നിരപരാധി ആണെങ്കിലും ചവിട്ടി കൊല്ലുക എന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നത്. തൊടുപുഴയില്‍ നിഷ്‌ക്രിയമായിരിക്കുക എന്ന നിലപാടാണ് .പാര്‍ട്ടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ രാജീവ് ഭാസ്‌കരനെ വധിക്കാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) നടത്തിയ ഡി.വൈ.എസ്.പി. ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രഫ.എം ജെ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി. പ്രസിഡന്റ് റോയ് കെ പൗലോസ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എം സലിം, സി.എം.പി. ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു, അഡ്വ. ജോസഫ് ജോണ്‍, ഷീലാ സ്റ്റീഫന്‍, റെജി കുന്നംകോട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍ സംസാരിച്ചു. ജനപ്രതിനിധിയെ വധിക്കാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഡി.വൈ.എസ്.പി. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം പി ജെ ജോസഫ് എംഎല്‍എയ്ക്ക് ഇതാദ്യനുഭവവുമായി.
Next Story

RELATED STORIES

Share it