'പോലിസ് അലംഭാവം കാണിക്കുന്നുവെന്ന പരാതി അനേ്വഷിക്കണം'

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തെക്കുറിച്ചു നടക്കുന്ന അനേ്വഷണത്തില്‍ പോലിസിന്റെ ഭാഗത്ത് അലംഭാവമുണ്ടെന്ന പരാതിയെക്കുറിച്ച് അനേ്വഷിച്ച് റിപോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആഭ്യന്തര വകുപ്പ് സെക്രട്ടറിയും സംസ്ഥാന പോലിസ് മേധാവിയും നാലാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഷെഫിന്‍ കവടിയാര്‍ നല്‍കിയ പരാതിയിലാണു നടപടി. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ അനേ്വഷണം ശക്തമാക്കിയിരുന്നെങ്കില്‍ ലിഗയ്ക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടാകുമായിരുന്നില്ലെന്നു പരാതിയില്‍ പറയുന്നു.  മൃതദ്ദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ലിഗ കോവളത്ത് പോയ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലിസ് ചുമതലപ്പെടുത്തിയത് ഇരയുടെ സഹോദരിയെയാണ്. സാധാരണ ജനങ്ങള്‍ക്കു ലഭിക്കേണ്ട നീതിയും സഹായവും സേവനവും പോലിസ് സ്റ്റേഷനുകളില്‍ നിന്നു ലഭ്യമാക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it