പോലിസ് അന്വേഷണം കാര്യക്ഷമമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തു പ്രധാനപ്പെട്ട എല്ലാ ടൂറിസം കേന്ദ്രങ്ങളിലും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസ്റ്റുകളുടെ സുരക്ഷ പ്രധാന വിഷയമാണ്. ലിഗയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം പോലിസിനെ കൂടുതലായി വിന്യസിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലിഗയുടെ മരണം ദുഃഖകരവും ആശങ്കസൃഷ്ടിക്കുന്നതുമാണ്. ഇതിന്റെ പേരില്‍ സമൂഹിക മാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തുന്നവര്‍ അതില്‍ നിന്നു പിന്തിരിയണം. ചെറിയ കാര്യം പോലും ടൂറിസം മേഖലയ്ക്കു പ്രശ്‌നമുണ്ടാക്കുന്നതാണ്. ലിഗയുടെ മരണവും ടൂറിസം വ്യവസായ മേഖലയ്ക്കു ദോഷം ചെയ്യുന്നതാണ്.
ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലിസിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. 70ലേറെ പോലിസുകാര്‍ കാര്യക്ഷമമായ അന്വേഷണമാണു ലിഗയെ കാണാതായുമായി ബന്ധപ്പെട്ടു നടത്തിയത്. ലിഗയെ കണ്ടെത്തുന്നതിന് സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിരുന്നതായും മന്ത്രി വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് സര്‍ക്കാരിനെ ആക്രമിക്കാനുള്ള വിഷയമാക്കുന്നതു നല്ലതല്ല. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ ദുരൂഹതകളും പുറത്തുവരുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it