kozhikode local

പോലിസ് അതിക്രമം ; ശക്തമായ അച്ചടക്ക നടപടികള്‍ വേണം: മനുഷ്യാവകാശ കമ്മീഷന്‍



കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷനില്‍ എത്തുന്ന പരാതികളില്‍ 20 ശതമാനവും പോലിസ് അതിക്രമങ്ങളെ കുറിച്ചാണെന്നും പോലിസ് കേസെടുക്കുകയല്ലാതെ ശിക്ഷ നടപ്പാക്കുന്നത് അനുവദനീയമല്ലെന്നും ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ്.
ഇത്തരം സംഭവങ്ങളില്‍ സ്ഥലം മാറ്റം കൊണ്ടു മാത്രം കാര്യമില്ല. ശക്തമായ അച്ചടക്ക നടപടികള്‍ വേണം. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളില്‍ കമീഷനില്‍ പരാതി നല്‍കിയാല്‍ തന്നെ പരിഹാരമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ 100 കേസുകള്‍ പരിഗണിച്ചതില്‍ 45 കേസുകളിലാണ് കക്ഷികള്‍ ഹാജരായത്. 12 കേസുകളില്‍ ഉത്തരവായി.
ആറ് പുതിയ പരാതികള്‍ സ്വീകരിച്ചു. 2013-14 കാലത്ത് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മുഖേന വാങ്ങിയ മരുന്നുകളില്‍ വലിയൊരു ഭാഗം നിലവാരം കുറഞ്ഞവയായിരുന്നുവെന്ന പരാതിയില്‍ മാര്‍ച്ച് 21നകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പിനോട് കമീഷന്‍ ഇടക്കാല ഉത്തരവിട്ടു. നിലവാരം കുറഞ്ഞ മരുന്നുകള്‍ ഏതൊക്കെ, എത്രകാലം വിതരണം ചെയ്തു എന്ന് വകുപ്പ് വ്യക്തമാക്കണം.
കേസില്‍ ആവശ്യമായ രേഖകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിക്കുന്നില്ലെന്ന് കമീഷന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it