Districts

പോലിസ് അക്കാദമിയിലെ ബീഫ് നിരോധനം: പ്രതിഷേധവുമായി എം ബി രാജേഷ്

തൃശൂര്‍: രാമവര്‍മപുരം പോലിസ് അക്കാദമിയിലെ ബീഫ് നിരോധനത്തിനെതിരേ പ്രതിഷേധവുമായി എം ബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോലിസ് അക്കാദമി മെസുകളിലെ ഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയതിനതിരേയാണ് എം ബി രാജേഷ് എംപി പ്രതിഷേധവുമായി രംഗത്തെത്തിയത്.
സുരേഷ് രാജ് പുരോഹിത്, പോലിസ് അക്കാദമിയുടെ ചുമതല ഏറ്റെടുത്തതോടെയാണ് അക്കാദമിയിലെ ഭക്ഷണക്രമത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയതെന്ന് പോസ്റ്റില്‍ പറയുന്നു. 2014 ജൂണ്‍ 12 മുതലാണ് സുരേഷ് രാജ് പുരോഹിത് അക്കാദമിയുടെ ചുമതല ഏറ്റെടുത്തത്.
േേകാണ്‍ഗ്രസ് സംഘപരിവാര അജണ്ടയ്ക്കു മുന്നില്‍ കീഴടങ്ങുന്നതിന്റെ ഉദാഹരണമാണിതെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തുന്നുണ്ട്.
Next Story

RELATED STORIES

Share it