kozhikode local

പോലിസ്് എഴുതിത്തള്ളി; നിയമപോരാട്ടത്തിലൂടെ വീണ്ടും അന്വേഷണം

പാലേരി: ഒരു നാടിനെ ഒന്നടങ്കം ദുഖത്തിലാക്കിയ ദാരുണ സംഭവമായിരുന്നു യുവാവായ അജ്മലിന്റെ ദുരൂഹ മരണം. വശ്യമായ പെരുമാറ്റവും സേവന തല്‍പ്പരതയും അജ്മലിന്റെ പ്രത്യേകതയായിരുന്നു. ആംബുലന്‍സിലെയും ബസ്സിലെയും ഡ്രൈവറായിരുന്നപ്പോള്‍ പ്രായമുള്ളവരെ പ്രത്യേകം പരിഗണിക്കുമായിരുന്നു.
ഗള്‍ഫിലേക്ക് അയക്കാന്‍ പിതാവ്— തയ്യാറെടുക്കുന്ന സമയത്താണ്— മകന്റെ ആകസ്മിക വിയോഗമുണ്ടായത്. അതാകട്ടെ കുടുംബത്തെ തളര്‍ത്തുകയുണ്ടായി.
എസ്ഡിപിഐ നേതാക്കള്‍ക്ക് പുറമെ കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരനടക്കം പലരും അജ്മലിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. നാട്ടിലെ  എല്ലാ രാഷ്ട്രീയ സംഘടനകളും ചേര്‍ന്ന്— ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും പാറക്കടവില്‍ പൊതുയോഗം നടത്തുകയുമുണ്ടായി. പക്ഷേ കേസന്വേഷണം എവിടെയുമെത്തുകയുണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് എസ്ഡിപിഐ നേതാക്കളായ മുസ്തഫ പാലേരി, ജലീല്‍ സഖാഫി, ജാഫര്‍ കൂനിയോട്, പുത്തന്‍ പുരയില്‍ നജീബ്, പി സി ബഷീര്‍ പാറക്കടവ്, കുഞ്ഞമ്മദ് പേരാമ്പ്ര തുടങ്ങിയവര്‍ അജ്മലിന്റെ കുടുംബത്തിന് നിയമ പോരാട്ടം നടത്താനുള്ള  എല്ലാ വിധ സഹായവും ചെയ്തു കൊടുക്കാന്‍ ജസ്റ്റിസ് ഫോര്‍ അജ്മല്‍ എന്ന കമ്മിറ്റിക്ക് രൂപം കൊടുത്തത്. ഹൈക്കോടതി ഉത്തരവ് അജ്മലിന്റെ കുടുംബത്തിന് വീണ്ടും പ്രതീക്ഷ നല്‍കുകയാണ്.
Next Story

RELATED STORIES

Share it