പോലിസുകാര്‍ നിയമം ലംഘിക്കുന്നതു പതിവായി: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പോലിസ് ഉദേ്യാഗസ്ഥര്‍ ഡിജിപിയുടെ സര്‍ക്കുലര്‍ അവഗണിക്കുന്നതും കേരള പോലിസ് ആക്റ്റിലെ വ്യവസ്ഥകള്‍ കാറ്റില്‍ പ്പറത്തുകയും ചെയ്യുന്നതു പതിവായിരിക്കുകയാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ജിപിഒ ജങ്ഷന് സമീപത്ത് നിന്നു യുവാക്കളെ കസ്റ്റഡിയിലെടുത്തു മര്‍ദിച്ച സംഭവം പോലിസ് മേധാവി അനേ്വഷിച്ച് മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. റിപോര്‍ട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും. സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
ആക്രമണത്തിനിരയായ അട്ടകുളങ്ങര സ്വദേശി ഷാജിയുടെ ബന്ധുക്കളും പരാതിയുമായി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നു പല പോലിസുകാര്‍ക്കും അറിയില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it