പോലിസുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

ലഖ്‌നോ: കൈക്കൂലി പങ്കുവയ്ക്കുന്നതിനെച്ചൊലി പോലിസുകാര്‍ തെരുവില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലാണ് സംഭവം. തിരക്കേറിയ റോഡില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു പോലിസുകാര്‍ തമ്മിലടിച്ചത്. ട്രക്കുകാരില്‍ നിന്ന് വാങ്ങിയ കൈക്കൂലി പണം തുല്യമായി പങ്കുവച്ചില്ല എന്ന കാരണത്താലാണ് പോലിസുകാര്‍ തമ്മില്‍ തര്‍ക്കിച്ചത്.
പിന്നീടങ്ങോട്ട് കൂട്ടത്തല്ലാവുകയായിരുന്നു. അടിപിടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രണ്ടു പോലിസുകാര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മറ്റു രണ്ടു പോലിസുകാര്‍ ഇവരെ തടയാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്. ഒടുവില്‍ മുതിര്‍ന്ന പോലിസുകാരനെത്തിയാണ് വഴക്ക് അവസാനിപ്പിച്ചത്. അതേസമയം കൈക്കൂലിയുടെ പേരിലല്ല പോലിസുകാര്‍ അടികൂടിയതെന്ന അവകാശവാദവുമായി യുപി പോലിസ് രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it