thrissur local

പോലിസുകാര്‍ക്ക് എതിരേ അന്വേഷണം നടത്തണമെന്ന്

തൃശൂര്‍: പ്ലസ് ടൂ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച ചാവക്കാട് എസ്‌ഐക്കെതിരേ അനേ്വഷണം നടത്തി ജനുവരി 18 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റേതാണ് ഉത്തരവ്.  നവംബര്‍ ഒന്നിനായിരുന്നു സംഭവം.  തൈക്കാട് പാലുവായ് സ്വദേശികളായ നാലു വിദ്യാര്‍ത്ഥികളെയാണ് പോലിസ് മര്‍ദ്ദിച്ചത്. തങ്ങള്‍ യാത്ര ചെയ്തിരുന്ന വാഹനം കേടായതിനെ തുടര്‍ന്ന് റോഡില്‍ നില്‍കുമ്പോഴാണ് ചാവക്കാട് പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തതെന്ന് പരാതിയില്‍ പറയുന്നു.
എസ്.ഐ രമേശ് മൂന്നാംമുറ പ്രയോഗിച്ചതായും പരാതിയിലുണ്ട്.  ജീപ്പില്‍ കയറാന്‍ പറഞ്ഞപ്പോള്‍ എന്തിനാണ് കയറുന്നത് എന്ന് ചോദിച്ചതിനായിരുന്നു മര്‍ദ്ദനം.  തൃശൂര്‍ ജില്ലാ പോലീസ് മേധാവിക്കും കുന്നംകുളം ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it