kozhikode local

പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന്‌

വടകര: മടപ്പള്ളി കോളേജില്‍ സമാധാനപരമായി സമരം ചെയ്ത യുഡിഎസ്എഫ് പ്രവര്‍ത്തകരെ ലാത്തി ചാര്‍ജ്ജ് ചെയ്യുകയും, കള്ളക്കേസില്‍പെടുത്തുകയും ചെയ്ത പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലിസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. വടകര ഡിവൈഎസ്പിയാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നും യോഗം ആരോപിച്ചു.
പല പ്രവര്‍ത്തകരെയും മൃഗീയമായാണ് മര്‍ദിച്ചത്. സമര കേന്ദ്രത്തിന് കിലോമീറ്റര്‍ അകലെവെച്ചു പോലും പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. എംഎല്‍എ പാറക്കല്‍ അബ്ദുല്ലയെ പോലും കയ്യേറ്റം ചെയ്യാന്‍ പോലിസ് ശ്രമിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും, പോലിസിന്റെ സഹായത്തോടെ സമരത്തെ കൈകാര്യം ചെയ്യാന്‍ സിപിഎം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പോലിസ് അതിക്രമമെന്നും യോഗം കുറ്റപ്പെടുത്തി. ഇതിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നുവരണമെന്നും പോലീസുകാര്‍ക്കെതിരേ നടപടി എടുക്കാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. അഡ്വ. പിടികെ നജ്മല്‍ അധ്യക്ഷത വഹിച്ചു. വിപി ദുല്‍ഖിഫില്‍, സഹീര്‍ കാന്തിലാട്ട്, സുബിന്‍ മടപ്പള്ളി, സി നിജിന്‍ സംസാരിച്ചു.



Next Story

RELATED STORIES

Share it