പോലിസുകാര്‍ക്കെതിരേയും നടപടി വേണമെന്ന് എസ്ഡിപിഐ

കൊച്ചി: ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ അതിക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട് പാലിക്കേണ്ടിയിരുന്ന നിയമനടപടികളില്‍ വീഴ്ചവരുത്തിയ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം ചുമത്തിയും 1989ലെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്ത് ശിക്ഷ നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് പ്രകാരം കര്‍ത്തവ്യങ്ങളില്‍ മനപ്പൂര്‍വം ഉപേക്ഷ കാണിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.
സാധാരണ കുറ്റകൃത്യങ്ങളുടെ അന്വേഷണ ചുമതലപോലും ഏല്‍പിക്കരുതെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ട, സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള അച്ചടക്ക നടപടി വേണമെന്ന് ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ച ഡിവൈഎസ്പിയെ കേസിന്റെ ഉത്തരവാദിത്വം ഏല്‍പിക്കാനുണ്ടായ സാഹചര്യവും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും എം കെ മനോജ്കുമാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it