Idukki local

പോലിസുകാര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് ഉടന്‍: മന്ത്രി രമേശ് ചെന്നിത്തല

തൊടുപുഴ: ജില്ലയില്‍ പുതിയ മൂന്നു പോലിസ് സ്‌റ്റേഷനുകള്‍ കൂടി നിലവില്‍വന്നു. മുട്ടം, തങ്കമണി എന്നിവിടങ്ങളിലും മര്‍മപ്രധാന കേന്ദ്രമായ മുല്ലപ്പെരിയാറിലുമാണ് പുതിയ പോലിസ് സ്‌റ്റേഷനുകള്‍ വന്നത്. 65 വര്‍ഷങ്ങള്‍ക്ക് ശേഷം മുട്ടം ഔട്ട്‌പോസ്റ്റ് പോലിസ് സ്‌റ്റേഷനായി ഉയര്‍ത്തുകയായിരുന്നു. തങ്കമണിയിലും ഔട്ട്‌പോസ്റ്റാണ് സ്‌റ്റേഷനായി ഉയര്‍ത്തുന്നത്.
മുല്ലപ്പെരിയാറില്‍ പുതിയ സ്റ്റേഷനുകള്‍ തുറക്കുകയായിരുന്നു. പോലിസുകാര്‍ക്കായി അപകട ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുട്ടം പോലിസ് സ്‌റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനം കുറവുണ്ടായെന്നു മന്ത്രി പറഞ്ഞു.കേന്ദ്ര െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ കേരളം ഒന്നാമതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തൊടുപുഴ ടൗണിന്റെ ഉപനഗരമായി മാറിയ മുട്ടത്തിന്റെ മുഖച്ഛായക്കു തന്നെ മാറ്റം വരുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി പി ജെ ജോസഫ് പറഞ്ഞു.
നിലവില്‍ ഔട്ട്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്ന 68 സെന്റ് സ്ഥലത്ത് പുതിയ സ്‌റ്റേഷന്‍ മന്ദിരം നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന മന്ത്രി പി ജെ ജോസഫിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് മോഡണൈസേഷന്‍ ഫണ്ടുപയോഗിച്ച് മന്ദിര നിര്‍മാണത്തിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കി.
ചടങ്ങില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി, ജില്ലാ ജഡ്ജി ജോര്‍ജ് ഉമ്മന്‍, ജില്ലാ പോലിസ് മേധാവി കെ വി ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കുട്ടിയമ്മ മൈക്കിള്‍, പുഷ്പ വിജയന്‍, ബീന ബിജു, ഇമ്മാനുവേല്‍ പി എം, ലത്തീഫ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ ചെറിയാന്‍, ഗ്രാമപ്പഞ്ചായത്തംഗം ഷൈജ ജോമോന്‍, ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ്, തൊടുപുഴ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫ്, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it