kozhikode local

പോലിസുകാര്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരേ നടപടി വേണം: യുഡിഎഫ്

വടകര: കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയെയും പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി കെ സിന്ധുവിനെയും അനാശാസ്യം ആരോപിച്ച് അപമാനിക്കാന്‍ കൂട്ടിനു നിന്ന ഡിവൈഎഫ് പ്രവര്‍ത്തകരെയും പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുരളിയെയും സിന്ധുവിനെയും അപമാനിച്ച സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണം. ക്രിമിനലുകളും പോലിസും തമ്മില്‍ നടത്തിയ ഗൂഢാലോചനയെ കുറിച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച പരാതി മുഖ്യ മന്ത്രി, ആഭ്യന്തര മന്ത്രി ഡിജിപി തുടങ്ങിയവര്‍ക്ക് നല്‍കിയതായും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
തിരുവള്ളൂര്‍ മുരളിയെയും സിന്ധുവിനെയും തടഞ്ഞുവെച്ച് അപമാനിച്ച സിപിഎം പ്രവര്‍ത്തകരും പോലിസ് ഉദ്യോഗസ്ഥരും നടത്തിയ ഫോണ്‍ സംഭാഷണങ്ങളെ കുറിച്ച് അന്വേഷിക്കണം. സിപിഐഎം ഗുണ്ടകള്‍ക്ക് മുരളിയുടെയും സിന്ധുവിന്റെയും ഫോട്ടോയെടുക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത വടകരയിലെ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേകമായും നടപടി സ്വീകരിക്കണം. ഇതിനെതിരെ മാര്‍ച്ച് 15 ന് വൈകുന്നേരം 4 മണിക്ക് വടകര കോട്ടപ്പറമ്പില്‍ പൊതുയോഗം നടത്തും.
21 ന് വടകര പോലിസ് സ്റ്റേഷന് മുമ്പില്‍ വടകര നിയോജക മണ്ഡലത്തിലെ യുഡിഎഫ് ജനപ്രതിനിധികളെയും സഹകാരികളെയും പങ്കെടുപ്പിച്ച് കൊണ്ട് ധര്‍ണ്ണ നടത്തുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ വടകര നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ പുത്തൂര്‍ അസീസ്, മനയത്ത് ചന്ദ്രന്‍, എം കെ ഭാസ്‌കരന്‍, ബാബു ഒഞ്ചിയം, പ്രദീപ് ചോമ്പാല എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it