പോലിസുകാരെ പുറത്താക്കണമെന്ന് കെപിസിസി

തിരുവനന്തപുരം: ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ യാഥാര്‍ഥ പ്രതികള്‍ കീഴടങ്ങിയ സാഹചര്യത്തില്‍ നിരപരാധിയായ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ചവിട്ടിക്കൊന്ന കേസിലെ മുഴുവന്‍ പോലിസുകാരെയും അതിനു നിര്‍ദേശം നല്‍കിയ ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെയും സര്‍വീസില്‍ നിന്നു പുറത്താക്കി കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നു വ്യക്തമായിട്ടും അതേക്കുറിച്ച് അന്വേഷിക്കാത്തതും ആരോപണവിധേയനായ റൂറല്‍ എസ്പിയെ കേസില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതും മുഖ്യമന്ത്രിയുടെ സ്വാധീനത്തിനു വഴങ്ങിയാണെന്നും ഹസന്‍ ആരോപിച്ചു.
ഈ സംഭവം കേരളത്തിനാകെ നാണക്കേട് ഉണ്ടാക്കിയെന്നു മുഖ്യന്ത്രി പറയുമ്പോള്‍ ഇതിന്റെ നാണക്കേടില്‍ നിന്നും പോലിസ് മന്ത്രിക്കു ഒഴിഞ്ഞുമാറാനാവില്ല. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്‍ നിരപരാധിയായ ശ്രീജിത്തിനെ കുറിച്ച് വ്യാജമൊഴി നല്‍കിയതും റൂറല്‍ എസ്പി സിപിഎം നേതാക്കളെ ഫോണില്‍ വിളിച്ച് ശ്രീജിത്തിനെ വേണ്ടവിധം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചതും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയെയും കൊലപാതകക്കേസിന്റെ അന്വേഷണപരിധിയില്‍ കൊണ്ടുവരണം. കേസ് എത്രയും പെട്ടെന്ന് സിബിഐക്ക് കൈമാറണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it