thrissur local

പോലിസുകാരെ ആക്രമിച്ച പ്രതിയെ മോചിപ്പിച്ച കേസ്, ആറുപേര്‍ക്ക് ഒരു വര്‍ഷം തടവും 2500 രൂപ പിഴയും

പുന്നയൂര്‍ക്കുളം: പോലിസുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ആറു പേര്‍ക്ക് ഒരു വര്‍ഷം തടവും 2500 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
പുന്നയൂര്‍ ഒറ്റയിനി വാലിപ്പറമ്പില്‍ മുഹമ്മദ് റാഫി(43), മുന്നയിനി വാലിപ്പറമ്പില്‍ ഉസ്മാ ന്‍(50), സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മൂന്നയിനി കിഴക്കൂട്ട് ഉസ്മാന്‍(56), തട്ടാന്‍കര മുഹമ്മദാലി(കുറുവടി-44), അഞ്ചിങ്ങല്‍ പ്രകാശന്‍(36), അച്ചാപ്പിള്ളി ബിജു(33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സരിത രവീന്ദ്രനാണ് ശിക്ഷ വിധിച്ചത്. 2010 മേയ് 29നു വൈകീട്ട് നാലിനു മുന്നയിനിയിലാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വാലിപ്പറമ്പില്‍ മുഹമ്മദ് റാഫിയെ പിടികൂടാന്‍ പോയ വടക്കേക്കാട് സ്‌റ്റേഷനിലെ പോലിസുകാരായ വി ലോഫിരാജ്, പി എം ബെന്നി എന്നിവരെ പ്രതികള്‍ തടഞ്ഞു നിര്‍ത്തി റാഫിയെ മോചിപ്പിക്കുകയായിരുന്നു.
മുഹമ്മദാലി കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
Next Story

RELATED STORIES

Share it