kozhikode local

പോലിസുകാരുടെ രാഷ്ട്രീയം ഡ്യൂട്ടിയില്‍ പ്രകടിപ്പിക്കരുത്: എം ഐ ഷാനവാസ് എംപി

കോഴിക്കോട്: പോലിസുകാരുടെ രാഷ്ട്രീയം ഡ്യൂട്ടിയില്‍ പ്രകടിപ്പിക്കരുതെന്ന് എം ഐ ഷാനവാസ് എംപി. പോലിസുകാര്‍ക്ക് അവരുടെതായ രാഷ്ട്രീയമുണ്ടാവാം. എന്നാല്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ അനുകൂലിക്കുന്ന തരത്തിലാണെന്ന് തോന്നിക്കുന്ന വസ്ത്രധാരണങ്ങളും പ്രകടനങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിറ്റി പോലിസ് എംപ്ലോയീസ് സഹകരണസംഘം സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസ് മതപരമായി ചിന്തിക്കുകയോ പ്രവര്‍ത്തികയോ ചെയ്യരുത്. ചില സംസ്ഥാനങ്ങളില്‍ പോലിസിന്റെ ഇത്തരം മനോഭാവം കലാപങ്ങള്‍ക്കു വരെ കാരണമായിട്ടുണ്ട്. തുത്തുക്കുടി ലാത്തിച്ചാര്‍ജ്ജ് പോലിസിന്റെ ഭാഗത്തു നിന്നുള്ള കനത്ത വീഴ്ചയാണ്.
അക്രമം തടയാന്‍ പോലിസ് സമാധാന ചര്‍ച്ചയ്ക്കു തയ്യാറാവാത്തതാണ് നിരപരാധികളുടെ ജീവന്‍ നഷ്ടമാവാന്‍ കാരണമായത്. രാജ്യത്ത് വര്‍ഗീയമായ വേര്‍തിരിവ് ഏറ്റവും കൂടുതലുള്ള കാലഘട്ടമാണിത്. പോലിസുകാര്‍ ഒരിക്കലും വര്‍ഗീയമായി ചിന്തിക്കരുത്.
സഹകരണ സംഘം വൈസ് പ്രസിഡന്റ് കെ സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് റീനാ മുണ്ടേങ്ങാട്, കെ സി അബ്ദുര്‍റസാഖ്, ടി അബ്ദുല്ലക്കോയ, പി സി പുരുഷോത്തമന്‍ സംസാരിച്ചു. വിവിധ സ്‌റ്റേഷനുകളില്‍ നിന്നും ഒരേ സമയം വിരമിക്കുന്ന നാല്‍പത്തിയെട്ടു പേര്‍ക്കാണ് യാത്രയയപ്പു നല്‍കിയത്.
Next Story

RELATED STORIES

Share it