palakkad local

പോലിസുകാരനെ മര്‍ദിച്ച സംഭവം: പ്രതികള്‍ ഉടന്‍ പിടിയിലാവും

ആനക്കര: കൂറ്റനാട്ടെ  വാഹനാപകടവുമായി ബന്ധപ്പെട്ട് പോലിസുകാരനെ മര്‍ദിച്ച സംഭവത്തില്‍ പിടിക്കിട്ടാനുള്ള പ്രതികള്‍ അടുത്ത ദിവസം പോലിസ് പിടിയിലാവുമെന്നു സൂചന. നേരത്തെ പെരിന്തല്‍മണ്ണ താഴേക്കാട് കുന്നുകല്ലന്‍ വീട്ടില്‍ റഷീദി(48) പോലിസ്  പിടിയിലായിരുന്നു ഇയാളെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഗള്‍ഫിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ കൂറ്റനാട് ഉസ്താദ് ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇയാളുള്‍പ്പെട്ട അഞ്ചംഗസംഘത്തിന്റെ  വാഗണാര്‍ കാര്‍ പെട്ടെന്നു പുറകോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.
പെട്ടെന്നു നിര്‍ത്താനാവാതെ പുറകിലുണ്ടായിരുന്ന  ടിപ്പര്‍ മുന്നിലുള്ള സ്‌കൂട്ടറിലിടിക്കുകയും  തുടര്‍ന്നു സ്‌കൂട്ടര്‍ മുന്നിലുള്ള ഇവരുടെ  കാറിലിടിക്കുകയുമായിരുന്നു.സ്‌കൂട്ടര്‍ പൂര്‍ണമായും തകരുകയും അതിലെ യാത്രക്കാരി ജയശ്രീ (33)മരിക്കുകയും ചെയ്തു. സംഘം  മദ്യലഹരിയിലായിരുന്നു. വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്നു കാറില്‍ നിന്നിറങ്ങിയ ഇവര്‍ ലോറിഡ്രൈവര്‍ നാസറിനെ മര്‍ദിച്ചു.
തടയാന്‍ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലിസ് ഓഫിസര്‍ സുമേഷിനെ മര്‍ദ്ദിക്കുകയും, യൂണിഫോം വലിച്ചു കീറുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.തിങ്കളാഴ്ച തന്നെ റഷീദ് പിടിയിലായി.ബാക്കി നാലുപ്രതികളായ താഴേക്കാട് സ്വദേശികളായ അബ്ദുള്‍ നജീബ്,ഇംതിയാസ്, ബാബു, ചന്ദ്രന്‍ എന്നിവര്‍ ഒളിവിലാണ്.കൂട്ടത്തിലുള്ള ചന്ദ്രനെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാന്‍ വരികയായിരുന്നു തങ്ങളെന്നാണു പിടിയിലായ റഷീദ് പോലിസിനോട് പറഞ്ഞെങ്കിലും ഇത് പോലിസ് പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ല.
Next Story

RELATED STORIES

Share it