palakkad local

പോലിസും മാധ്യമങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടവരെന്ന് സെബാസ്റ്റ്യന്‍ പോള്‍

പാലക്കാട്: മാധ്യമങ്ങളില്‍ നിന്ന് അകന്നു പോവേണ്ടവരല്ല പോലിസെന്നും പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടവരാണെന്നും ഡോ.സെബാസ്റ്റ്യന്‍ പോള്‍. തങ്ങളുടെ ചുമതല നിര്‍വഹിക്കുമ്പോള്‍ തന്നെ പൊതുസമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലിസ് തയ്യാറാവണം.
കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍(കെപിഒഎ) ജില്ല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമങ്ങളും പോലിസും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന ജനങ്ങളുടെ അറിയാനുള്ള അവകാശം സ്വയമേറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമങ്ങള്‍. പോലിസിനെ സസൂക്ഷമം വീക്ഷിക്കാനുള്ള ചുമതല മാധ്യമങ്ങളുടേതാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുകയല്ല,സ്വതന്ത്രമായി വിടുകയും തെറ്റ് കാണുമ്പോള്‍ ചൂണ്ടിക്കാണിക്കുകയുമാണ് വേണ്ടതെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ അവരോട് അമര്‍ഷം തോന്നേണ്ട ആവശ്യമില്ലെന്നും മുന്‍ ഡിജിപി ജേക്കബ് പുന്നൂസും പറഞ്ഞു.കെപിഒഎ ജില്ല പ്രസിഡന്റ് എം നൂര്‍മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല പോലിസ് മേധാവി പ്രതീഷ്‌കുമാര്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it