kannur local

പോലിസും ബിജെപിക്കാരും തമ്മില്‍ വാക്കേറ്റം



പയ്യന്നൂര്‍: ജനരക്ഷാ യാത്രയുടെ ഭാഗമായുള്ള പദയാത്രയ്ക്കിടെ പോലിസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. ഇന്നലെ വൈകീട്ട് നാലോടെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നിന്നു അമിത്ഷായുടെ നേതൃത്വത്തില്‍ പദയാത്ര തുടങ്ങിയപ്പോഴാണ് അല്‍പനേരം വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായത്. യാത്രയുടെ ഫോട്ടോ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലിസ് തടസ്സപ്പെടുത്തിയതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. യാത്ര കളങ്കപ്പെടുത്താനുള്ള പിണറായി പോലിസിന്റെ ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്ന് ചില ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പോലിസ് മുന്‍നിരയില്‍ നിന്നു ജനക്കൂട്ടത്തെയും മറ്റുള്ളവരെയും മാറ്റിനിര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍, ഏതാനും ബിജെപി പ്രവര്‍ത്തകര്‍ പോലിസുമായി കൊമ്പുകോര്‍ത്തത് അല്‍പനേരം വാഗ്വാദത്തിനിടയാക്കി.
Next Story

RELATED STORIES

Share it