thiruvananthapuram local

പോലിസും കുട്ടിപ്പോലിസും കൈകോര്‍ത്ത് ശുചീകരണ പ്രവര്‍ത്തനം

കാട്ടാക്കട: പകര്‍ച്ചവ്യാധി ഭീതിയില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പോലിസും കുട്ടിപ്പോലിസും. കാട്ടാക്കട ജനമൈത്രി പോലിസും പ്ലാവൂര്‍ സ്‌കൂളിലെയും കാട്ടാക്കട സ്വകാര്യ സ്‌കൂളിലെയും സ്റ്റുഡന്റ് പോലിസ് കാഡറ്റുകളുമാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റും പരിസരം, കാട്ടാക്കട ജങ്ഷനിലെ റോഡിനിരുവശവും പോലിസ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളാണ് ശുചീകരിച്ചത്. കാട്ടാക്കട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.
മാലിന്യങ്ങള്‍ നീക്കം ചെയ്തും കാട് വെട്ടിത്തെളിച്ചും വെള്ളം കെട്ടിക്കിടന്നു കൂത്താടി പെരുകാന്‍ സാധ്യത ഉള്ളവയെ മണ്ണിട്ട്— മൂടുകയും ചെയ്തു. നൂറോളം കുട്ടികളാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മിക്കയിടത്തും പഞ്ചായത്ത് സംവിധാനം പേരിനു മാത്രമായപ്പോള്‍ എന്‍എസ് എസ് വോളന്റിയര്‍മാരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനവുമായി എത്തിയിട്ടുണ്ട്. കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ സിഎസ് സജന്‍, സീനിയര്‍ സിപിഓമാരായ അനില്‍കുമാര്‍, സുരേഷ്,സിപിഓമാരായ അരുണ്‍, പ്രദീപ്, എസ്പിസി ചാര്‍ജ് വനിതാ സിപിഓ പ്രീത, സുഭാഷ്— എന്നിവരും സ്‌കൂള്‍ അധികൃതരും നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it