പോലിസില്‍ വീണ്ടും അഴിച്ചുപണി; കോട്ടയം ഡിവൈഎസ്പിയെ ഇടുക്കിയിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലിസില്‍ വീണ്ടും അഴിച്ചുപണി. പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി ആകെ 20 ഡിവൈഎസ്പിമാരെ മാറ്റിനിയമിച്ചു. കെവിന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കോട്ടയം ഡിവൈഎസ്പി ഷാജിമോന്‍ ജോസഫിനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജെ സന്തോഷ് കുമാറിനെ തിരുവനന്തപുരത്തേക്കും സ്ഥലംമാറ്റി. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറിനെ കോട്ടയത്തു നിയമിച്ചു. എടത്തല, വരാപ്പുഴ സംഭവത്തില്‍ ആരോപണവിധേയനായ ആലപ്പുഴ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രനെയും സ്ഥലംമാറ്റി.
Next Story

RELATED STORIES

Share it