Flash News

പോലിസില്‍ ആര്‍എസ്എസ് സെല്‍; അന്വേഷണത്തിന് ഡിജിപി നിര്‍ദേശം

പോലിസില്‍ ആര്‍എസ്എസ് സെല്‍; അന്വേഷണത്തിന് ഡിജിപി നിര്‍ദേശം
X


തിരുവനന്തപുരം: പോലിസിലെ ആര്‍എസ്എസ് സെല്ലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് മേധാവിക്ക് ഡിജിപിയുടെ നിര്‍ദേശം. ഇന്റലിജിന്‍സ് മേധാവി മുഹമ്മദ് യാസിനാണ് അന്വേഷണ ചുമതല. പോലിസിലെ ആര്‍എസ്എസ് അനുഭാവികള്‍ കന്യാകുമാരില്‍ നടത്തിയ രഹസ്യയോഗവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു നല്‍കിയതിനു പിന്നാലെയാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.
ആഗസ്റ്റ് 17ന് കന്യാകുമാരിയില്‍ പോലിസ് സേനയിലെ 27 അംഗങ്ങള്‍ രഹസ്യ യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. കന്യാകുമാരിലെ വിവേകാനന്ദ കേന്ദ്രത്തിലായിരുന്നു യോഗം. മുമ്പുണ്ടായിരുന്ന 'തത്ത്വമസി' ഗ്രൂപ്പ് ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടായിരുന്നു യോഗം. കോവളം ടൂറിസം പോലിസിലെ ഉദ്യോഗസ്ഥനാണു ആര്‍എസ്എസ് സെല്‍ അധ്യക്ഷനെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ബോംബ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജനറല്‍ കണ്‍വീനറും തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ സെക്രട്ടറിയുമാണ്.എല്ലാമാസവും വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്ന് സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്താനും യോഗത്തില്‍ തീരുമാനിച്ചിരുന്നതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെല്ലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it