Flash News

പോലിസില്‍ ആര്‍എസ്എസ് സംഘപരിവാര രഹസ്യ സെല്ലെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്

പോലിസില്‍ ആര്‍എസ്എസ് സംഘപരിവാര രഹസ്യ സെല്ലെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്
X

തിരുവനന്തപുരം: യോഗാപരിശീലനത്തിന്റെ മറവില്‍ ഒരുസംഘം ഉദ്യോഗസ്ഥര്‍ പോലിസില്‍ ആര്‍എസ്എസ്, സംഘപരിവാര രഹസ്യ സെല്‍ രൂപീകരിച്ചതായി ഇന്റലിജന്‍സ് റിപോര്‍ട്ട്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി 'തത്വമസി' എന്ന പേരില്‍ പോലിസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ആരംഭിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. പോലിസില്‍ സംഘപരിവാര അനുകൂലതരംഗം സൃഷ്ടിക്കുകയും വേങ്ങര തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ സഹായിക്കുകയുമാണു ഗ്രൂപ്പിന്റെ ലക്ഷ്യം. പോലിസിന്റെ യോഗാ പരിശീലനത്തിന്റെ മറവിലാണു വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരണം. ഈ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഇരുപതോളം ഉദ്യോഗസ്ഥരുടെ പട്ടികയും റിപോര്‍ട്ടിനൊപ്പമുണ്ട്. റിപോര്‍ട്ട് ഇന്റലിജന്‍സ് മേധാവി ബിഎസ് മുഹമ്മദ് യാസിനു കൈമാറി.
Next Story

RELATED STORIES

Share it