പോലിസിന് നേരെ ഭീഷണി: സാക്ഷി മഹാരാജിനെതിരേ കേസ്

മെയിന്‍പുരി (യുപി): പോലിസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബിജെപി എംപി സാക്ഷി മഹാരാജിനെതിരേ കേസെടുത്തു. മുന്‍ എംഎല്‍സി രാംനരേശ് അഗ്നിഹോത്രിക്കെതിരെയും കേസുണ്ട്.
ചൊവ്വാഴ്ച ഫര്‍ദ്പൂരില്‍ നടന്ന റാലിയിലാണ് ഇരുവരും സംസ്ഥാനസര്‍ക്കാരിനും പോലിസിനുമെതിരേ മോശം ഭാഷയില്‍ പ്രസംഗിച്ചത്. ബിജെപി നേതാവ് മെയ്ദാന്‍ സിങിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാനായിരുന്നു റാലി സംഘടിപ്പിച്ചത്. ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് പോലിസ് സൂപ്രണ്ട് ഹിമാംശു കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it