wayanad local

പോലിസിന് നല്‍കാനെന്നു പറഞ്ഞ് പണം കൈവറ്റിയെന്ന്മുസ്‌ലിംലീഗ് കൗണ്‍സിലര്‍ക്കെതിരേ പരാതി

മാനന്തവാടി: മുനിസിപ്പല്‍ ലീഗ് കൗണ്‍സിലര്‍ പോലിസിന് നല്‍കാനെന്ന പേരില്‍ 20,000 രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. ഇതേത്തുടര്‍ന്ന് നേതൃത്വം ഇടപെട്ട് പണം തിരികെ നല്‍കി. ഇപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണം. കുഴിനിലം സ്വദേശിയായ കരിയാങ്ങാട്ടില്‍ ഷമീറാണ് വാര്‍ത്താസമ്മേളനത്തില്‍ കുഴിനിലം വാര്‍ഡ് കൗണ്‍സിലര്‍ വാഴയില്‍ ഹുസൈനെതിരേ പരാതി ഉന്നയിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ തന്നില്‍ നിന്നു കേസുമായി ബന്ധപ്പെട്ട് പോലിസിന് നല്‍കാനെന്ന പേരിലാണ് പണം വാങ്ങിയത്. പിന്നീട് ഈ പണം പോലിസിന് നല്‍കിയിട്ടില്ലെന്നറിഞ്ഞതോടെ പരാതി നല്‍കി.
ഇതേത്തുടര്‍ന്ന് ലീഗ് നേതൃത്വം ഇടപെട്ട് പണം തിരികെ നല്‍കി. എന്നാല്‍, ഇപ്പോള്‍ തന്നെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നു ഷമീര്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ലീഗ് അംഗം രാജിവയ്ക്കണമെന്നു ഷമീറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എസ്ഡിപിഐ ഭാരവാഹികളായ നൗഫല്‍ പഞ്ചാരക്കൊല്ലി, ഷമീര്‍ പിലാക്കാവ്, കബീര്‍ കുഴിനിലം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it