Flash News

'പോലിസിന്റെ സംഘപരിവാര അനുകൂല നിലപാടുകള്‍ സര്‍ക്കാര്‍ തിരുത്തണം'

പോലിസിന്റെ സംഘപരിവാര അനുകൂല നിലപാടുകള്‍  സര്‍ക്കാര്‍ തിരുത്തണം
X
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ പോലിസിന്റെ സംഘപരിവാര അനുകൂല നിലപാടുകള്‍ തീരുത്തണമെന്ന് വനിതാ സാമൂഹിക പ്രവര്‍ത്തകര്‍. വടയമ്പാടിയില്‍ അക്രമം അഴിച്ചുവിട്ട പോലിസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളീയ നവോഥാന മൂല്യങ്ങളെ പിറകോട്ട് വലിക്കുന്ന ലജ്ജാകരമായ ജാതിവെറിയാണ് വടയമ്പാടിയില്‍ നടക്കുന്നത്. നിരവധി സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്ത പ്രക്ഷോഭത്തെ ജാതിയ അധിഷേപം ചൊരിഞ്ഞും അക്രമിച്ചും ഇല്ലാതാക്കാനുള്ള നീക്കമാണ് സംഘപരിവാരത്തിന്റേത്. കേരളത്തിലെ പോലിസും ഭരണകൂടവും സംഘപരിവാരത്തിന് ഒത്താശചെയ്യുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. നാലിന് നടന്ന പോലിസ് തേര്‍വാഴ്ച നീതീകരിക്കാനാവാത്തതാണ്.



സ്ത്രീകളെ ഭീകരമായാണ് പോലിസ് ആക്രമിച്ചത്. ദലിത് ആത്മാഭിമാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയവരെ അസഭ്യവര്‍ഷവും പ്രകോപനപരമായ മുദ്രാവാക്യങ്ങളും കൊണ്ട് നേരിട്ട ആര്‍എസ്എസ് ഗുണ്ടകളെ പോലിസ് പ്രോല്‍സാഹിപ്പിക്കുകയായിരുന്നു. പ്രകോപനമില്ലാതെ സമരക്കാരെ തല്ലിച്ചതച്ചു. സ്ത്രീകളെ പുരുഷ പോലിസ് ആക്രമിക്കുന്ന സാഹചര്യം വരെയുണ്ടായി. കേരളത്തിലെ പ്രക്ഷോഭങ്ങളില്‍ സാന്നിദ്ധ്യമായ നിരവധി സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അവരില്‍ പലരും ഇപ്പോള്‍ ചികില്‍സയിലാണ്. ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി, പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന കേരള ഭരണകൂടത്തിന്റെ നിലപാടിനെ ശക്തിയായി അപലപിക്കുന്നുവെന്നും  അഡ്വ. ബിന്ദു കൃഷ്ണ, ജമീല പ്രകാശം, ലതികാ സുഭാഷ്, കെ അജിത, ജെ ദേവിക, ശാരദക്കുട്ടി, കെ കെ രമ, സി എസ് ചന്ദ്രിക, വിധു വിന്‍സെന്റ്, അഡ്വ. നൂര്‍ബിന റഷീദ്, ഇ സി ആയിഷ, കെ കെ ഷാഹിന, രേഖാ രാജ്, റഹ്മത്തുന്നിസ, ഗോമതി, ജോളി ചിറയത്ത്, അഡ്വ. കെ കെ പ്രീത, അഡ്വ. കെ പി മറിയുമ്മ, സോണിയാ ജോര്‍ജ്, ശ്രീജ നെയ്യാറ്റിന്‍കര, അഡ്വ. സുജാത വര്‍മ, മാഗ്ലിന്‍ ഫിലോമിന, പ്രമീള ഗോവിന്ദ്, വി പി റജീന, ജബീന ഇര്‍ഷാദ്, അംബിക, പ്രീത ജി പി, മൃദുല ഭവാനി, റൈഹാനത്ത്, ആശാഭായി തങ്കമ്മ, അഫീദ അഹമ്മദ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it