Kottayam Local

പോലിസിന്റെ ശീതളപാനീയ വിതരണം ശ്രദ്ധേയമാവുന്നു

കോട്ടയം: മീനച്ചൂടില്‍ വലയുന്ന പോലിസ് ഉദ്യോഗസ്ഥരുടെ ശരീരവും മനസ്സും തണുപ്പിച്ച് പോലിസ് തന്നെ നടത്തുന്ന ശീതളപാനീയ വിതരണം ശ്രദ്ധേയമായി. കനത്ത ചൂടില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് കൃത്യമായ ഇടവേളകളില്‍ ശുദ്ധജല വിതരണം ചെയ്യുന്നത്. ഡിജിപി ടിപി സെന്‍കുമാര്‍ മുന്‍കൈയെടുത്താണ് ശുദ്ധജല വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിനാവശ്യമായ തുക പോലിസിന്റെ ക്ഷേമകാര്യ ഫണ്ടില്‍ നിന്ന് ചിലവഴിക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 40,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പകല്‍ 10നും നാലിനുമിടയില്‍ നാലുതവണയായാണ് ട്രാഫികില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് നാരങ്ങാവെള്ളം, മോരുംവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവയും നല്‍കുന്നത്.
കോട്ടയം ടൗണില്‍ 15 ട്രാഫിക് പോയിന്റുകളിലായി 25 പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് വെള്ളം വിതരണം ചെയ്തത്.
Next Story

RELATED STORIES

Share it