Kollam Local

പോലിസിന്റെ കോംപിങ് ഓപറേഷന്‍: 36 പേര്‍ അറസ്റ്റില്‍

കൊല്ലം:കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മുതല്‍ 10വരെ പോലിസ് നടത്തിയ പ്രത്യേക കോംപിങ്  ഓപറേഷനില്‍  കൊല്ലം സിറ്റിയില്‍   വിവിധ കേസുകളിലായി പിടികിട്ടാപുള്ളികളായ 10 പേരേയും 26 വാറണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തു. കൂടാതെ പ്രത്യേക പരിശോധനയുടെ ഭാഗമായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് ആറു പേര്‍ക്കെതിരെയും മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിനും നാലു പേര്‍ക്കെതിരേയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 40 പേര്‍ക്കെതിരെയും അലക്ഷ്യമായും അപകടകരമായും വാഹനം ഓാടിച്ചതിന് 25 പേര്‍ക്കെതിരേയും പൊതുനിരത്തില്‍ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 54പേര്‍ക്കെതിരേയും കേസെടുത്തു. വാഹന പരിശോധന നടത്തിയതില്‍ 1004 പേര്‍ക്കും,  പൊതുസ്ഥലത്ത് പുകവലിച്ചതിന് 59 പേര്‍ക്കെതിരേയും പിഴ ചുമത്തി.  കൊല്ലം സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം എസിപി ജോര്‍ജ് കോശി, ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്, കരുനാഗപ്പള്ളി എസിപി  ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയിലാണ്  വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. .
Next Story

RELATED STORIES

Share it