kasaragod local

പോലിസിന്റെ ഇരട്ട നീതി അവസാനിപ്പിക്കണം: മുസ്്‌ലിം ലീഗ്

കാസര്‍കോട്: ജില്ലയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലിസ് മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ലീഗ് ജില്ലാനേതൃയോഗം ആരോപിച്ചു.
സിപിഎം-ബിജെപി സംഘര്‍ഷം നടന്ന കുമ്പള ബംബ്രാണയിലെ യഥാര്‍ത്ഥ പ്രതികളെപിടികൂടുന്നതിന് പകരം ലീഗ് പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിക്കുകയാണ്.
ജില്ലയിലെ കഞ്ചാവ്, ലഹരി മാഫിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എ അബ്ദുര്‍റഹ്്മാന്‍, സി ടി അഹമ്മദലി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി ഇ അബ്ദുല്ല, എം എസ് മുഹമ്മദ് കുഞ്ഞി, എസ് എ എം ബഷീര്‍, വി കെ പി ഹമീദലി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it