malappuram local

പോലിസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കള്‍ പിടിയില്‍



കുറ്റിപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് മൊബൈല്‍ ഫോണും പണവും സിസിടിവി കാമറകളും മോഷ്ടിക്കുന്നതിനിടയില്‍ പോലിസിനെ കണ്ട്  ൈബക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട രണ്ടുപേര്‍ പിടിയില്‍. എടപ്പാള്‍ തുയ്യം സ്വദേശി ചെള്ളിതറയില്‍ ജിഷ്ണു ക്രിഷ്ണന്‍ (19), അതേ പ്രദേശത്തെ 17 കാരന്‍ എന്നിവരെയാണു കുറ്റിപ്പുറം എസ്‌ഐ ചന്ദ്രശേഖരനും സംഘവും പിടികൂടിയത്. കുറ്റിപ്പുറം ഐഇഎല്‍ടിസി സ്‌കൂള്‍ ഓഫ് ഇംഗ്ലീഷ്, എടപ്പാള്‍ കാപിറ്റല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നാണു 15,000 രൂപ, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിസിടിവി കാമറകള്‍, ഡിവിആര്‍ എന്നിവ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രി കുറ്റിപ്പുറത്തെത്തിയ മോഷ്ടാക്കള്‍ സമീപത്തെ മറ്റൊരു കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെ പോലിസ് പട്രോളിങ് കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കെഎസ്ഇബി ഓഫിസിനു സമീപത്തുനിന്ന് അഷ്്‌റഫ് എന്നയാളുടെ പള്‍സര്‍ ൈബക്ക് മോഷ്ടിച്ചാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതിനിടയിലാണ് പിടിയിലായത്. 17 കാരനെ ജുവനൈല്‍ ജസ്റ്റിസിനു മുന്നിലും പ്രതി ജിഷ്ണു ക്രിഷ്ണനെ തിരുര്‍ കോടതിയിലും ഹാജരാക്കി. എഎസ്‌ഐ ഗോപാലന്‍,  അബ്ദുല്‍ കലാം, ബിജുമോന്‍, ഹരിനാരായണന്‍, ജോണ്‍ ബസ്‌കോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it