Flash News

പോലിസിനെതിരേ പരാതികള്‍ വര്‍ധിക്കുന്നു



കോഴിക്കോട്: സംസ്ഥാനത്ത് പോലിസിനെതിരെയുള്ള പൊതുജനങ്ങളുടെ പരാതികള്‍ വര്‍ധിച്ചുവരികയാണെന്നു മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ 25 ശതമാനവും പോലിസിനെതിരെയുള്ളതാണ്. ഈ പരാതികളൊന്നും ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തൊട്ടാകെ പോലിസിന്റെ പ്രവര്‍ത്തനത്തില്‍ ആക്ഷേപം വര്‍ധിക്കുകയാണ്. നീതിന്യായ സംവിധാനങ്ങള്‍ക്ക് എതിരെയാണ് പലപ്പോഴും പോലിസ് പ്രവര്‍ത്തിച്ചുവരുന്നതെന്നും ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും പി മോഹന്‍ദാസ് പറഞ്ഞു. പീപ്പിള്‍സ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് കോഴിക്കോട് പോലിസ് ക്ലബ്ബില്‍ സംഘടിപ്പിച്ച നീതിനിഷേധങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാലിന്യപ്രശ്‌നം വലിയ മനുഷ്യാവകാശ വിഷയമായി മാറിയതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it