Flash News

പോലിസിനെതിരേ കോടിയേരി



തലശ്ശേരി: അക്രമസംഭവങ്ങള്‍ വ്യാപകമാവുന്നത് പോലിസ് നടപടി ശക്തമല്ലാത്തതിനാലാണെന്ന്് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസങ്ങളില്‍ നങ്ങാറത്ത്പീടിക, ഇല്ലത്ത്താഴെ പ്രദേശങ്ങളില്‍ സിപിഎം-ബിജെപി അക്രമങ്ങള്‍ക്കിരയായ വീടുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പ്രവര്‍ത്തകരുടെ അഞ്ച് വീടുകളും എട്ടോളം വാഹനങ്ങളും തകര്‍ത്തു. ഓരോ വീട്ടുകാര്‍ക്കും ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. അക്രമത്തിനെതിരേ ജനമുന്നേറ്റം സംഘടിപ്പിക്കണം. ഭയത്തോടെ വീട്ടിനകത്ത് കിടന്നുറങ്ങേണ്ട അവസ്ഥയുണ്ടാവരുത്. എന്തു പ്രശ്‌നമുണ്ടായാലും വീടുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതാണ്. ഈ തീരുമാനം ലംഘിച്ചുള്ള പ്രവര്‍ത്തനം ഗൗരവമായി കാണണം. നങ്ങാറത്ത്പീടികയില്‍ കെ പി ജിജേഷ് സ്മാരക മന്ദിരം ഉദ്ഘാടനത്തിനിടെ യോഗസ്ഥലത്ത് ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരേ നടപടിയെടുക്കാത്തത്് അക്രമികള്‍ക്ക് ധൈര്യം പകരുന്നതാണ്. ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പാകത്തിലുള്ള ശക്തമായ നടപടി പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it