Flash News

പോലിസിനെതിരെ കോടിയേരിയുടെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നാട്ടില്‍ അക്രമി സംഘങ്ങളുടെ തേര്‍വാഴ്ചയാണെന്നും പൊലീസ് നടപടി ശക്തമല്ലാത്തതാണ് അക്രമ സംഭവങ്ങള്‍ കൂടിവരാന്‍ കാരണമെന്നും
തലശേരി കൊമ്മല്‍വയലിലും മണോളിക്കാവിലും  കഴിഞ്ഞ ദിവസം അക്രമമുണ്ടായ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍് സന്ദര്‍ശിച്ച ശേഷം കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ഭയത്തോടെ ആളുകള്‍ വീടുകളില്‍ കിടന്നുറങ്ങേണ്ട അവസ്ഥ പൊലീസ് ഉണ്ടാക്കരുതെന്നും അക്രമങ്ങള്‍ക്കെതിരെ കൃത്യമായി ഇടപെട്ടില്ലെങ്കില്‍ അക്രമികള്‍ക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കേണ്ടി വരുമെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it