kozhikode local

പോലിസിനു നേരെ ആക്രമണം;ലീഗ് നേതൃത്വത്തിന്റെ പങ്ക് വ്യക്തം: എസ്ഡിപിഐ



കുറ്റിയാടി: വേളം പൂമുഖത്ത് പോലിസുകാര്‍ക്ക് നേരെ കല്ലെറിയുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ലീഗുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതും സഹായിക്കുന്നതും പ്രാദേശിക ലീഗ് നേതൃത്വത്തിലെ ചിലരാണെന്ന് എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റി. പോലിസുകാരെ അതിക്രൂരമായി ആക്രമിച്ച അണികളെ നിലയ്ക്ക് നിര്‍ത്തുന്നതിനുപകരം സംരക്ഷണമൊരുക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം ജനങ്ങള്‍ തിരിച്ചറിയണം. പാറക്കല്‍ അബ്ദുല്ല എംഎല്‍എയും പ്രാദേശിക നേതൃത്വവും കഴിഞ്ഞ ദിവസം കുറ്റിയാടി പോലിസ് സ്‌റ്റേഷനില്‍ എത്തിയത് ഇതാണ് സൂചിപ്പിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി വേളത്ത് ലീഗ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെയും വീടുകള്‍ക്ക് നേരെയും അതിക്രമം കാണിച്ചുകൊണ്ടിരിക്കുകയാണ്. ലീഗുകാര്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയപ്പോള്‍ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് ലീഗ് നേതൃത്വത്തില്‍ നിന്നുണ്ടായത്. നിരവധി കേസുകളില്‍ പ്രതികളായ അണികളെ കയറൂരിവിട്ടതിന്റെ അനന്തരഫലമാണ് കഴിഞ്ഞ ദിവസം പോലിസിനു നേരെയുണ്ടായ ആക്രമണം. ഇതിനെ ശക്തമായി അപലപിച്ച യോഗം കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ മുസ്തഫ പാലേരി, റഫീഖ് മാസ്റ്റര്‍, ആര്‍എം റഹീം മാസ്റ്റര്‍, പി ടി കുട്ട്യാലി, റഷീദ് ഉമരി, വി പി സൂപ്പി മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it