Flash News

പോര്‍ട്ട്‌ലാന്‍ഡിലെ വീരന്‍മാര്‍ക്ക്വേണ്ടി വന്‍ ധനസമാഹരണം



വാഷിങ്ടണ്‍: പോര്‍ട്ട്‌ലാന്‍ഡില്‍ ട്രെയിന്‍ യാത്രികരായ മുസ്്‌ലിം യുവതികള്‍ക്കു നേരെയുണ്ടായ വംശീയ അതിക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കത്തിക്കുത്തേറ്റ് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത യുവാക്കളുടെ കുടുംബത്തിനുള്ള ധനസമാഹരണം ആറുലക്ഷം യുഎസ് ഡോളര്‍ കവിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹിജാബ് ധാരിണികളായ യുവതികള്‍ക്കുനേരെ ജെര്‍മി ജോസഫ് ക്രിസ്ത്യനെന്ന വംശീയവാദി ആക്രമണം നടത്തിയത്. ഇതു തടയാന്‍ ശ്രമിച്ച താലിസിന്‍ മിര്‍ദിന്‍ നാംകായി-മെഷെ, റിക്കി ജോണ്‍ ബെസ്റ്റ്, മൈക്കി ഡേവിഡ് കോള്‍ ഫ്‌ളെച്ചര്‍ എന്നിവരെ ക്രിസ്ത്യന്‍ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ താലിയേസിന്‍ മെറിഡിന്‍ നാംകിയും റിക്കി ജോണ്‍ ബെസ്റ്റും കൊല്ലപ്പെടുകയും മൈക്കി ഡേവിഡ് കോള്‍ ഫ്‌ളെച്ചര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ യുവാക്കള്‍ക്ക് വീര പരിവേഷം ലഭിച്ചിരുന്നു. യുവാക്കളുടെ ജീവത്യാഗമാണ് തങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്ന് ആക്രമണത്തിനിരയായ യുവതികള്‍ പറഞ്ഞു. കോളജ് വിദ്യാര്‍ഥികളും പ്രഫസര്‍മാരും അടക്കം നിരവധി പേര്‍ മരണപ്പെട്ടവരുടെ വീട്ടിലെത്തുകയും അനുശോചനമര്‍പ്പിക്കുകയും ചെയ്തു. ഇവര്‍ക്ക് താരപരിവേഷം നല്‍കി ഓണ്‍ലൈനിലും ശക്തമായ പ്രചാരണമാണ് നടക്കുന്നത്. യുവാക്കളുടെ മരണം ഹൃദയഭേദകമാണെന്ന് ഓറിഗണ്‍ ഗവര്‍ണറും ഹിലരി ക്ലിന്റനും പ്രതികരിച്ചു. അക്രമിയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it