Flash News

പോര്‍ട്ടോറിക്കോ : ട്രംപിന്റെ നിലപാടില്‍ പ്രതിഷേധം



സാന്‍യുവാന്‍: മരിയ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് സഹായം തേടിയ പോര്‍ട്ടോറിക്കോയോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന യുഎസ് പ്രസിഡന്റിന്റെ നിലപാടിനെതിരേ വിമര്‍ശനമുയരുന്നു. യുഎസ് അധീനതയിലുള്ള ദ്വീപില്‍ കഴിഞ്ഞമാസം വീശിയടിച്ച മരിയ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. വൈറ്റ്ഹൗസ് അവരുടെ കൃത്യവിലോപത്താല്‍ തങ്ങളെ കൊല്ലുകയാണെന്ന് പോര്‍ട്ടോറിക്കന്‍ തലസ്ഥാനം സാന്‍യുവാനിലെ മേയര്‍ യുലിന്‍ ക്രുസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ദ്വീപിലെ ജനങ്ങള്‍ മരണത്തെ മുന്നില്‍ കാണുകയാണെന്നും സഹായത്തിനായി അഭ്യര്‍ഥിക്കുന്നതായും മേയര്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ എല്ലാം ചെയ്തുകൊടുക്കണമെന്നാണ് ദ്വീപിലെ നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു ഈ അഭിപ്രായത്തോട്് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ക്രസിന്റേത് ദുര്‍ബലമായ നേതൃത്വമാണെന്നും ട്രംപ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ട്രംപിന്റെ പ്രതികരണത്തിനെതിരേ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലുയര്‍ന്നു. യുഎസ് പ്രവിശ്യകളിലെ 34 ലക്ഷം വരുന്ന ആളുകള്‍ വൈദ്യുതിയും കുടിവെള്ളവുമില്ലാതെ കഷ്ടപ്പെടുമ്പോള്‍ അത് പരിഹരിക്കുന്നതില്‍ വൈറ്റ്ഹൗസ് പരാജയപ്പെടുന്നതായി വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം 20നുണ്ടായ മരിയ ചുഴലിക്കാറ്റില്‍ 16 പേരാണ് ദ്വീപില്‍ മരിച്ചത്. വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ ഇപ്പോള്‍ ജനറേറ്ററുകളെയാണ് ആശ്രയിക്കുന്നത്. യുഎസിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികള്‍ സ്വീകിരച്ചില്ലെങ്കില്‍ പ്യൂര്‍ട്ടോറിക്കോയിലെ സ്ഥിതിഗതികള്‍ വഷളാവുമെന്ന് ദ്വീപില്‍ നിന്നുള്ള നേതാക്കള്‍ അറിയിച്ചു. മനുഷ്യത്വപരമായ പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന തരത്തിലാണ് യുഎസ് പ്രസിഡന്റ് പ്രതികരിക്കുന്നതെന്നും അവര്‍ പറയുന്നു.
Next Story

RELATED STORIES

Share it