Pravasi

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയെ അമീര്‍ സ്വീകരിച്ചു



ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്തോണിയോ കോസ്റ്റയെയും പ്രതിനിധി സംഘത്തെയും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്നലെ രാവിലെ അമീരി ദീവാനില്‍ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വ്യത്യസ്ത മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും രാഷ്ട്ര നേതാക്കള്‍ സംസാരിച്ചു. പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും അന്തോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തി. പരസ്പര പങ്കാളിത്തമുള്ള പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങള്‍ ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്തു.
Next Story

RELATED STORIES

Share it