malappuram local

പോരാട്ടത്തിന്റെ കഥ പറയുന്ന പൊന്നാനി മിസ്‌രിപ്പള്ളി

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
പൊന്നാനി: പൊന്നാനിയില്‍ മിസ്‌രികള്‍ക്കുമുണ്ട് ഒരു പള്ളി. മിസ്‌രികള്‍ എന്നാല്‍ ഈജിപ്തുകാര്‍. പോരാട്ടങ്ങളുടെ ചരിത്രമുണ്ട് ഈ പള്ളിക്ക്. 15ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ ആഹ്വാനപ്രകാരം പോരാളികള്‍ യുദ്ധത്തിനിറങ്ങിയ കാലം. ശക്തരായ പോര്‍ച്ചുഗീസുകാരെ തുരത്താന്‍ സാമൂതിരിക്ക് ആകെയുള്ളത് മാപ്പിളസൈന്യവും. പൊന്നാനിയാണ് അന്ന് പോരാളികളുടെ കേന്ദ്രം. പോരാട്ടത്തിനു ശക്തിപകരാന്‍ പരമാവധി സഹായങ്ങള്‍ മഖ്ദൂം തേടിയിരുന്നു. അങ്ങനെയാണ് പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പോരാടന്‍ ഈജിപ്തില്‍ നിന്നു പട്ടാളക്കാര്‍ പായക്കപ്പലില്‍ പൊന്നാനി തുറമുഖത്തെത്തിയത്. അറബികള്‍ കടല്‍ കച്ചവടത്തിന് ഈജിപ്തിന്റെ തുറമുഖമായ അലക്‌സാണ്ട്രിയയാണ് ഉപയോഗിച്ചിരുന്നത്. പോര്‍ച്ചുഗീസുകാര്‍ വന്നതോടെ അതെല്ലാം നഷ്ടപ്പെട്ടു. അതെല്ലാം വീണ്ടെടുക്കാന്‍ പോര്‍ച്ചുഗീസുകാരെ തോല്‍പ്പിക്കണമെന്ന് മിസ്‌രിപ്പട്ടാളത്തിന് ശരിക്കറിയാം. അതാണ് വരവിന്റെ ഉദ്ദേശ്യം. കോഴിക്കോട് സാമൂതിരിയുടെ താല്‍പര്യപ്രകാരം സൈനുദ്ധീന്‍ മഖ്ദൂമിന്റെ നേതൃത്വത്തില്‍ ഈജിപ്തിലെ പട്ടാളക്കാര്‍ക്കു വേണ്ടി പ്രത്യേകം നിര്‍മിച്ചതാണ് ഈ പള്ളി. വലിയ ജുമുഅത്ത് പള്ളിയുടെ പടിഞ്ഞാറു ഭാഗത്തായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.  മരങ്ങള്‍ ധാരാളം ഉപയോഗിച്ച ഈ പള്ളി പഴമയുടെ സൗന്ദര്യം വിളിച്ചോതുന്നതാണ്. യുദ്ധം ജയിച്ച് മിസ്്‌രികള്‍ നാട്ടിലേയ്ക്ക് തിരികെ പോയി. പലരും രക്തസാക്ഷികളുമായി. നാട്ടുകാരുണ്ടാക്കിയ കമ്മിറ്റിയാണ് ഇന്ന് പള്ളി നിയന്ത്രിക്കുന്നത്.
Next Story

RELATED STORIES

Share it